Monday, February 26, 2007

വിദൂഷകന്‍

തലയില്‍ കോമാളിത്തൊപ്പി വച്ച്‌..
മുഖത്ത്‌ നിറങ്ങള്‍ തേച്ച്‌..
വിദൂഷകന്‍ തമാശകള്‍ പറഞ്ഞു..
കാണികള്‍ കയ്യടിച്ചു..ചിരിച്ചു..കൂവി..

ചിരിക്കാനും ചിരിപ്പിക്കാനും വിധിക്കപ്പെട്ടവന്‍..
കണ്ണുനീര്‍ വീണു നിറം പോവാതിരിക്കാന്‍ ഇടക്കിടെ -
കണ്ണുകള്‍ കൂട്ടിയടച്ചു...
അവന്റെ വേദനകളും വീഴ്ചകളും അരങ്ങില്‍ -
ചിരിയുടെ മറ്റൊലി ഉണ്ടാക്കി..
അവന്റെ ഗദ്ഗദങ്ങള്‍...
നെഞ്ചിന്‍ കൂടില്‍തതട്ടി പ്രധിദ്വനിച്ചു..
അവന്‍ ചിരിച്ചു.. വീണ്ടും...

Saturday, July 01, 2006

tharam kathakal....


ആ കെട്ടിടത്തിന്റെ മൂന്നാമ്നിലയില്‍ പുറത്തെക്ക്‌ ഉന്തിനില്‍കുന്ന, വീതിയെരിയ ഒരു ബാല്‍ക്കണി ഉണ്ട്‌.
കാമുകന്‍ അവിടെ നിന്ന് താഴെ നില്‍ക്കുന്ന കാമുകിയൊട്‌ പറഞ്ഞു "പ്രിയെ, നഷ്ടസ്വപ്നങ്ങളും പേറിയുള്ള ഒരു ജീവിതം എനിക്കസാദ്യം. നിനക്കു ഭാവി ആശംസിക്കുന്നു. ഓര്‍മകളായി പൊലും നിന്നെ വിഷമിപ്പിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിക്കും.. "
അവന്റെ കണ്ണുകള്‍ ചുവന്നതും കാലുകള്‍ നിലത്തുറക്കത്തവയും ആയിരുന്നു. മരണത്തെ പുല്‍കാന്‍ ലഹരിയുടെ ആവശ്യം അവനും ഉണ്ടായിരുന്നു.
താഴെ നില്‍ക്കുന്ന കാമുകി കൈകള്‍ ഉയര്‍ത്തി "വേണ്ട" എന്ന ആഗ്യം കാണിച്ചു. ആവളുടെ കൈകള്‍ വയുവില്‍ ചിത്രം വരച്ചു."അങ്ങ്‌ മരിക്കരുത്‌.. വര്‍ണശഭളമായ ഒരു ഭാവി കാത്തിരിപ്പുണ്ട്‌.. ചാടരുത്‌.. "അവള്‍ ഉറക്കെ വിളിച്ചു പറഞ്ഞു..
കാമുകന്‍ ബാല്‍ക്കണിയുടെ അരികിലേക്ക്‌ നടന്നു.അവന്‍ വീണ്ടും താന്‍ മരിക്കെണ്ട ആവശ്യകതയെ കുറിച്ചും, അവള്‍ സന്തോഷമായി ജീവിക്കെണ്ടതിനെക്കുരിച്ചും, ചരിത്രത്തില്‍നിന്നും ക്ലാസ്സിക്കുകളില്‍ നിന്നുമുള്ള ഉദാഹരണസഹിതം സമര്‍തിച്ചു..
ചരിത്രം പണ്ടെ ഇഷ്ടമില്ലതിരുന്നതു കൊണ്ടൊ, ക്ലസ്സിക്കുകള്‍ ഒന്നും വായിക്കാത്തതുകൊണ്ടൊ അവള്‍ക്ക്‌ അവന്‍ പരഞ്ഞതൊന്നും മനസ്സിലായില്ല. അവള്‍ അരുത്‌ എന്ന നിലപാടില്‍ ഉറചു നിന്നു. ആവര്‍ത്തിച്ച്‌ കൈകള്‍ വീശി.. കണ്ണുകള്‍ നിറഞ്ഞൊഴുകി..
ഈ ബഹളം കെട്ട്‌ തൊട്ടമുറിയില്‍ ഉറങ്ങികിടന്ന "താരം" എഴുന്നേറ്റുവന്നു. മരിക്കന്‍ തയ്യാറായി നില്‍ക്കുന്ന കാമുകനെയും, പിന്തിരിപ്പിക്കുന്ന കാമുകിയെയും കണ്ടു. താരം ചിന്തിച്ചു. മനസ്സില്‍ കണക്കുകള്‍ കൂട്ടി... കൂട്ടിയും കിഴിച്ചും ഗുണിച്ചും, എന്തിന്‌ ഹരിച്ചും വരെ നൊക്കി...
കാമുകന്റെ അടുത്തു ചെന്ന് താരം അയളെ താഴെക്ക്‌ തള്ളിയിട്ടു. എന്നിട്ട്‌ വീണ്ടും കിടന്നുറങ്ങി....

(courtesy : Ferosh Jacob )

Friday, January 13, 2006

ക്യാമറ കൊണ്ടൊരു യുദ്ധം..


ഞാന്‍ കഴിഞ്ഞ ആഴ്ച ആണ്‌ ആ documentary കണ്ടത്‌.. "born in to brothels"...
zana briski അഭിനന്ദനങ്ങള്‍..
http://www.kids-with-cameras.org/calcutta/

ഒരു കഥ.....

അവന്‍ ഒരിക്കലും പെയ്യാത്ത മേഘത്തിന്റെ ദുഖം തിരിച്ചരിഞ്ഞു...അവള്‍ക്കായി പണ്ടെങ്ങൊ ധരിച മുഖമ്മൂടി അവന്റെ മുഖത്ത്‌ പോറലുകളും വിള്ളലുകളും ഉണ്ടാക്കി. അവന്‍ അത്‌ അഴിച്ചുമാറ്റി. അവന്റെ മുഖം വെളിവായി. അവള്‍, അവന്റെ കഴുത്തിനുമുകളില്‍ മഞ്ഞച്ച പല്ലുകളും, വസൂരിക്കലകളുള്ള നെറ്റിതടവും, ചുവന്ന കണ്ണുകളും കണ്ടു. അവന്റെ വൈരൂപ്യം, അവള്‍ക്കു ഉണ്ടാക്കിയേക്കാവുന്ന വേദനയെക്കുറിച്ചോര്‍ത്ത്‌ അവന്‍ ഭയന്നു. കിടന്നു കരയുവാന്‍ ഒരു ചുമലന്വേഷിച്ച്‌, രാത്രി കചവടം നടതുന്നവരുടെ തെരുവുകളില്‍ അവന്‍ അലഞ്ഞു... പിറ്റേന്ന് അവന്‍ ഒരു പുതിയ മുഖമ്മൂടി തുന്നി ഉണ്ടാക്കി...

Friday, October 28, 2005

വാരാന്ത്യചിന്തകള്‍...

സിഗരറ്റു വലി ഞാന്‍ തുടങ്ങിയതു എന്റെ B.Tech കാലത്താണ്‌. ഔപചാരികതയുടെ മുഖമൂടികള്‍ വലിച്ചു കീറുവാന്‍ സിഗരറ്റിനു പ്രത്യേക കഴിവുണ്ടെന്ന്‌ ഞാന്‍ മനസ്സിലാക്കിയതും ഏതാണ്ട്‌ ആയിടെക്കണ്‌.ഭാഷക്കും, ദേശത്തിനും, പ്രായത്തിനും അദീദമായ സുഹ്രുത്ബന്ദങ്ങള്‍ ചിലപ്പൊളൊക്കെ സിഗരറ്റ്‌ എനിക്കു നേടിതന്നിട്ടുണ്ട്‌. പക്ഷെ ഇന്നു ഞാന്‍ ആ ശീലത്തെ ഒഴിവക്കാന്‍ ശ്രമിക്കുകയണു.. കാരണങ്ങള്‍ പലതാണ്‌.. എന്റെ ചില സുഹ്രുത്തുകക്കളുടെ നിര്‍ബന്ദം.. ചിലവുകുറക്കല്‍.. പക്ഷെ ഞാന്‍ പരാജയപ്പെട്ടു കൊണ്ടിരിക്കുന്നു.

ഈ ക്യാമ്പസില്‍ ഞാന്‍ ഏറ്റവും ഇഷ്ടപെടുന്ന സ്തലം "staff canteen" ആണ്‌. മരങ്ങളുടെ തണലുകള്‍ക്കിടയില്‍ ഒരു കൊച്ചു ക്യാന്റീന്‍. പൊതുവെ non-teaching സ്റ്റാഫുകാളാണ്‌ അവിടെ വരാറ്‌... പിന്നെ students ഉം. ക്യാമ്പസില്‍ സിഗരറ്റ്‌ കിട്ടുന്ന ഏക സ്തലം!!!. അവിടെ ഉള്ള ഒരു തിണ്ണയിലിരുന്നു ഒരു ചൂടു കാപ്പിയൊടൊപ്പം സിഗരറ്റു വലിക്കുന്ന നിമിഷങ്ങളെ എനിക്കു നഷ്ടപ്പെടുത്താനവില്ല എന്ന സത്യം സിഗരറ്റ്‌ വലിയന്മാരുടെ സമൂഹത്തിലെ ഒരംഗമായി തുടരാന്‍ എന്നെ നിര്‍ബന്ദിക്കുന്നു.

ഇതേ കാന്റീനില്‍ വച്ചായിരുന്നു ഞങ്ങളുടെ ഓണാഘോഷം."malayali cultural Assn." വക. പൂക്കളം, സദ്യ, കുറച്ചു കലാപരിപടികള്‍.. പക്ഷെ ആഘോഷങ്ങള്‍ ഓണത്തിനു ഒരു മാസത്തിനു ശേഷമായിരുന്നെന്നുമാത്രം. ഞങ്ങളുടെ ആഘോഷങ്ങളുടെ സമയം നിശ്ചയിക്കുന്നതു പരീക്ഷകളുടെ തിയതികളും assignment കളുടെ deadline ഉം ആണല്ലൊ..:-)

Saturday, October 22, 2005

ഞാന്‍ തുടങ്ങട്ടെ...

എവിടെ നിന്നു തുടങ്ങണം എന്നെനിക്കറിയില്ല.. ഇപ്പൊള്‍ ഞാന്‍ Mtech ചെയ്യുന്നു..

ഒരു Engg. Collage നെ കലാലയം എന്നു വിളിക്കമോ? അറിയില്ല നാലു വര്‍ഷത്തെ Engg. പടിപ്പിനുശെഷം ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യം എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പ്രതീക്ഷിക്കരുത്‌ എന്നാണ്‌...

ഇവിടെ എന്റെ സമയത്തിന്റെ ഭൂരിഭഗവും ഞാന്‍ assignment എഴുതാനും ടെസ്റ്റുകള്‍ക്കു prepare ചെയ്യനും വേണ്ടി ചിലവഴിക്കുന്നു.. തികച്ചും ഫോട്ടോസ്റ്റാറ്റ്‌ കോപ്പികള്‍ പൊലുള്ള ദിനങ്ങള്‍..പക്ഷെ ഞാന്‍ ഇതൊന്നും ആസ്വദിക്കുനില്ല എന്നു പറയാനവില്ല.. ഞാന്‍ diode കളെയും transistor കളെയും സ്നേഹിക്കുന്നു..

ഞാന്‍ പലപ്പോഴും ബോംബെ നഗരത്തിലാണ്‌ താമസിക്കുന്നതെന്നു മറന്നു പൊകുന്നു.. എന്റെ ബല്യകാല സ്വപ്നങ്ങളിലെ ബോംബെയുടെ വര്‍ണപ്പകിട്ടൊ കാല്‌പനികതയോ ഈ ക്യാമ്പസിനില്ല. പക്ഷെ എനിക്കുറപ്പുണ്ട്‌, ഞാന്‍ മറ്റു സ്തലങ്ങളെപോലെ ഈ ക്യാമ്പസിനെയും പ്രണയിച്ചു തുടങ്ങുമെന്ന്...

ഒരു ബ്ലോഗ്‌ എഴുതണമെന്നു തീരുമാനിച്ചപ്പോള്‍ ആര്‍ക്കുവേണ്ടി എന്നൊരു ചൊദ്യം മനസ്സില്‍ വന്നു..പിന്നെയണു മനസ്സിലയതു ഇതു നിനക്കുവേണ്ടി ആണെന്ന്...:-)