Friday, October 28, 2005

വാരാന്ത്യചിന്തകള്‍...

സിഗരറ്റു വലി ഞാന്‍ തുടങ്ങിയതു എന്റെ B.Tech കാലത്താണ്‌. ഔപചാരികതയുടെ മുഖമൂടികള്‍ വലിച്ചു കീറുവാന്‍ സിഗരറ്റിനു പ്രത്യേക കഴിവുണ്ടെന്ന്‌ ഞാന്‍ മനസ്സിലാക്കിയതും ഏതാണ്ട്‌ ആയിടെക്കണ്‌.ഭാഷക്കും, ദേശത്തിനും, പ്രായത്തിനും അദീദമായ സുഹ്രുത്ബന്ദങ്ങള്‍ ചിലപ്പൊളൊക്കെ സിഗരറ്റ്‌ എനിക്കു നേടിതന്നിട്ടുണ്ട്‌. പക്ഷെ ഇന്നു ഞാന്‍ ആ ശീലത്തെ ഒഴിവക്കാന്‍ ശ്രമിക്കുകയണു.. കാരണങ്ങള്‍ പലതാണ്‌.. എന്റെ ചില സുഹ്രുത്തുകക്കളുടെ നിര്‍ബന്ദം.. ചിലവുകുറക്കല്‍.. പക്ഷെ ഞാന്‍ പരാജയപ്പെട്ടു കൊണ്ടിരിക്കുന്നു.

ഈ ക്യാമ്പസില്‍ ഞാന്‍ ഏറ്റവും ഇഷ്ടപെടുന്ന സ്തലം "staff canteen" ആണ്‌. മരങ്ങളുടെ തണലുകള്‍ക്കിടയില്‍ ഒരു കൊച്ചു ക്യാന്റീന്‍. പൊതുവെ non-teaching സ്റ്റാഫുകാളാണ്‌ അവിടെ വരാറ്‌... പിന്നെ students ഉം. ക്യാമ്പസില്‍ സിഗരറ്റ്‌ കിട്ടുന്ന ഏക സ്തലം!!!. അവിടെ ഉള്ള ഒരു തിണ്ണയിലിരുന്നു ഒരു ചൂടു കാപ്പിയൊടൊപ്പം സിഗരറ്റു വലിക്കുന്ന നിമിഷങ്ങളെ എനിക്കു നഷ്ടപ്പെടുത്താനവില്ല എന്ന സത്യം സിഗരറ്റ്‌ വലിയന്മാരുടെ സമൂഹത്തിലെ ഒരംഗമായി തുടരാന്‍ എന്നെ നിര്‍ബന്ദിക്കുന്നു.

ഇതേ കാന്റീനില്‍ വച്ചായിരുന്നു ഞങ്ങളുടെ ഓണാഘോഷം."malayali cultural Assn." വക. പൂക്കളം, സദ്യ, കുറച്ചു കലാപരിപടികള്‍.. പക്ഷെ ആഘോഷങ്ങള്‍ ഓണത്തിനു ഒരു മാസത്തിനു ശേഷമായിരുന്നെന്നുമാത്രം. ഞങ്ങളുടെ ആഘോഷങ്ങളുടെ സമയം നിശ്ചയിക്കുന്നതു പരീക്ഷകളുടെ തിയതികളും assignment കളുടെ deadline ഉം ആണല്ലൊ..:-)

9 Comments:

Anonymous Anonymous said...

where did you do your btech? iit bombay by any chance?

3:41 PM  
Blogger സു | Su said...

:) സിഗരറ്റ് വലി നിർത്തൂ . സുഹൃത്ബന്ധങ്ങൾ കൂട്ടൂ.

12:56 AM  
Anonymous Anonymous said...

നല്ല ദിനേശ് ബീഡി വാങ്ങി കയ്യില്‍ വെക്കൂ. മൂന്നോ നാലോ രൂപാ കൊടുത്താല്‍ 25 എണ്ണത്തിന്‍റെ കെട്ട് കിട്ടും. പൈസ ലാഭിക്കാം.

1:44 AM  
Anonymous Anonymous said...

stop smoking..
dont worry abt remaining cigarattes.....
avarkku njaaanoru jeeevitham kodukkum.....

6:25 AM  
Blogger Jithu said...

എല്ലാ ഉപദേശങ്ങള്‍ക്കും നന്ദി..

I havent done my Btech @ iitb, but i am now doing my mtech thre..

10:52 AM  
Anonymous Anonymous said...

"അവിടെ ഉള്ള ഒരു തിണ്ണയിലിരുന്നു ഒരു ചൂടു കാപ്പിയൊടൊപ്പം സിഗരറ്റു വലിക്കുന്ന നിമിഷങ്ങളെ"

reminds me of those late nights in b-412.seems coffee,cigarette & u r made for each other.

9:11 PM  
Anonymous Anonymous said...

njangal ellavarum miss cheyunna..college life ninillude..jeevikan shremikkukayannu...nee kanunathellam,nee cheyunnathellam...plzzz ezhuthukka...nee vali nirtharuthe..njagal aa staff canteen miss cheyum....

7:27 PM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

സിഗരറ്റ്‌ വലിയുടെ സുഖം ബീഡിയ്ക്കും,
ബീഡി വലിയുടെ സുഖം സിഗരറ്റിനും കിട്ടില്ല
അത്‌ വലിക്കുന്നവനെ ആശ്രയിച്ചിരിക്കും.
പിന്നെ..
ഒരു ബു.ജി ആയിക്കളയാം എന്നു പറഞ്ഞ്‌ കട്ടൻ ചായയും ബീഡിയും കൂട്ടിക്കുഴയ്ക്കുന്നവരെ കണ്ടിട്ടുണ്ട്‌...
ഒന്നും ചെയ്യാൻ കഴിയില്ല..!
മേലോട്ട്‌ നൊക്കി ഒരു കണ്ണുമടച്ചു പറയാം..
"അങ്ങു വലിയവൻ..!"

9:45 PM  
Anonymous sarah sheldon said...

fantastic post!!

Dissertation Help | Coursework | Essays

5:41 AM  

Post a Comment

<< Home