Friday, October 28, 2005

വാരാന്ത്യചിന്തകള്‍...

സിഗരറ്റു വലി ഞാന്‍ തുടങ്ങിയതു എന്റെ B.Tech കാലത്താണ്‌. ഔപചാരികതയുടെ മുഖമൂടികള്‍ വലിച്ചു കീറുവാന്‍ സിഗരറ്റിനു പ്രത്യേക കഴിവുണ്ടെന്ന്‌ ഞാന്‍ മനസ്സിലാക്കിയതും ഏതാണ്ട്‌ ആയിടെക്കണ്‌.ഭാഷക്കും, ദേശത്തിനും, പ്രായത്തിനും അദീദമായ സുഹ്രുത്ബന്ദങ്ങള്‍ ചിലപ്പൊളൊക്കെ സിഗരറ്റ്‌ എനിക്കു നേടിതന്നിട്ടുണ്ട്‌. പക്ഷെ ഇന്നു ഞാന്‍ ആ ശീലത്തെ ഒഴിവക്കാന്‍ ശ്രമിക്കുകയണു.. കാരണങ്ങള്‍ പലതാണ്‌.. എന്റെ ചില സുഹ്രുത്തുകക്കളുടെ നിര്‍ബന്ദം.. ചിലവുകുറക്കല്‍.. പക്ഷെ ഞാന്‍ പരാജയപ്പെട്ടു കൊണ്ടിരിക്കുന്നു.

ഈ ക്യാമ്പസില്‍ ഞാന്‍ ഏറ്റവും ഇഷ്ടപെടുന്ന സ്തലം "staff canteen" ആണ്‌. മരങ്ങളുടെ തണലുകള്‍ക്കിടയില്‍ ഒരു കൊച്ചു ക്യാന്റീന്‍. പൊതുവെ non-teaching സ്റ്റാഫുകാളാണ്‌ അവിടെ വരാറ്‌... പിന്നെ students ഉം. ക്യാമ്പസില്‍ സിഗരറ്റ്‌ കിട്ടുന്ന ഏക സ്തലം!!!. അവിടെ ഉള്ള ഒരു തിണ്ണയിലിരുന്നു ഒരു ചൂടു കാപ്പിയൊടൊപ്പം സിഗരറ്റു വലിക്കുന്ന നിമിഷങ്ങളെ എനിക്കു നഷ്ടപ്പെടുത്താനവില്ല എന്ന സത്യം സിഗരറ്റ്‌ വലിയന്മാരുടെ സമൂഹത്തിലെ ഒരംഗമായി തുടരാന്‍ എന്നെ നിര്‍ബന്ദിക്കുന്നു.

ഇതേ കാന്റീനില്‍ വച്ചായിരുന്നു ഞങ്ങളുടെ ഓണാഘോഷം."malayali cultural Assn." വക. പൂക്കളം, സദ്യ, കുറച്ചു കലാപരിപടികള്‍.. പക്ഷെ ആഘോഷങ്ങള്‍ ഓണത്തിനു ഒരു മാസത്തിനു ശേഷമായിരുന്നെന്നുമാത്രം. ഞങ്ങളുടെ ആഘോഷങ്ങളുടെ സമയം നിശ്ചയിക്കുന്നതു പരീക്ഷകളുടെ തിയതികളും assignment കളുടെ deadline ഉം ആണല്ലൊ..:-)

Saturday, October 22, 2005

ഞാന്‍ തുടങ്ങട്ടെ...

എവിടെ നിന്നു തുടങ്ങണം എന്നെനിക്കറിയില്ല.. ഇപ്പൊള്‍ ഞാന്‍ Mtech ചെയ്യുന്നു..

ഒരു Engg. Collage നെ കലാലയം എന്നു വിളിക്കമോ? അറിയില്ല നാലു വര്‍ഷത്തെ Engg. പടിപ്പിനുശെഷം ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യം എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പ്രതീക്ഷിക്കരുത്‌ എന്നാണ്‌...

ഇവിടെ എന്റെ സമയത്തിന്റെ ഭൂരിഭഗവും ഞാന്‍ assignment എഴുതാനും ടെസ്റ്റുകള്‍ക്കു prepare ചെയ്യനും വേണ്ടി ചിലവഴിക്കുന്നു.. തികച്ചും ഫോട്ടോസ്റ്റാറ്റ്‌ കോപ്പികള്‍ പൊലുള്ള ദിനങ്ങള്‍..പക്ഷെ ഞാന്‍ ഇതൊന്നും ആസ്വദിക്കുനില്ല എന്നു പറയാനവില്ല.. ഞാന്‍ diode കളെയും transistor കളെയും സ്നേഹിക്കുന്നു..

ഞാന്‍ പലപ്പോഴും ബോംബെ നഗരത്തിലാണ്‌ താമസിക്കുന്നതെന്നു മറന്നു പൊകുന്നു.. എന്റെ ബല്യകാല സ്വപ്നങ്ങളിലെ ബോംബെയുടെ വര്‍ണപ്പകിട്ടൊ കാല്‌പനികതയോ ഈ ക്യാമ്പസിനില്ല. പക്ഷെ എനിക്കുറപ്പുണ്ട്‌, ഞാന്‍ മറ്റു സ്തലങ്ങളെപോലെ ഈ ക്യാമ്പസിനെയും പ്രണയിച്ചു തുടങ്ങുമെന്ന്...

ഒരു ബ്ലോഗ്‌ എഴുതണമെന്നു തീരുമാനിച്ചപ്പോള്‍ ആര്‍ക്കുവേണ്ടി എന്നൊരു ചൊദ്യം മനസ്സില്‍ വന്നു..പിന്നെയണു മനസ്സിലയതു ഇതു നിനക്കുവേണ്ടി ആണെന്ന്...:-)